KeralaLatest NewsNewsFootballSports

മഞ്ഞ മാറ്റി കറുപ്പ് നിറത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഗോവ : ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നാദ്യമായി എവേ കിറ്റ് അണിഞ്ഞ് ഹോം ഗ്രൗണ്ടിന് പുറത്ത് കളിക്കും. സ്ഥിരം അണിഞ്ഞിരുന്ന മഞ്ഞക്കുപ്പായം മാറ്റിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കറുത്ത കുപ്പായമണിഞ്ഞ് ഗോവയ്‌ക്കെതിരെ പടവെട്ടാനിറങ്ങുന്നത്. ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി ഒരു ഒഫിഷ്യല്‍ ലോഞ്ച് ഇല്ലാതെ തന്നെ എവേ ജേഴ്‌സിയുമായി കളത്തിലിറങ്ങാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.

ഫട്ടോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30 നാണ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയുമായി ഏറ്റുമുട്ടുക. കറുപ്പ് നിറത്തിൽ കേരളത്തിന് വിജയം കൊയ്യാനാകുമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button