CricketLatest NewsNewsSports

ആരും സ്വന്തമാക്കാത്ത നേട്ടവുമായി വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയില്‍

ധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് പുതിയ നേട്ടവുമായി വിന്റീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയല്‍. ഇതു വരെ ആരും സ്വന്തമാക്കാത്ത
നേട്ടമാണ്‌ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയില്‍ നേടിയത്. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡാണ് താരം നേടിയത്.

ധാക്കയില്‍ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് ഗെയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 800 സിക്‌സടിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് ഇത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ 14 സിക്‌സുകളുമായി താരം ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടു പിന്നിലുള്ള കിറോണ്‍ പൊള്ളാര്‍ഡാകട്ടെ ഇതു വരെ നേടിയത് 506 സിക്‌സ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button