Latest NewsNewsFootballSports

നാല് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്സിലേക്ക്

നാല് കൗമാര താരങ്ങള്‍ കൂടി കേരളബ്ലാസ്റ്റേഴ്സിലേക്ക്. കേരളത്തില്‍ നിന്നുള്ള മധ്യനിര താരമായ ഋഷി ദത്ത്, സിക്കിം മുന്നേറ്റനിര കളിക്കാരന്‍ സൂരജ് റാവത്ത്, മണിപൂരിന്റെ പ്രതിരോധ നിര താരം മൊഹമ്മദ് റാകിപ്, ഉത്തരാഖണ്ഡ് മധ്യനിര താരമായ ദീപേന്ദര്‍ നേഗി എന്നിവരാണ് ടീമിലേക്ക് പുതിയതായി എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ ഇവർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

സ്പാനിഷ് ജൂവനൈല്‍ ടീമില്‍ കളിച്ചു പരിചയമുള്ള ദീപേന്ദര്‍ നേഗിയെ പോലെയുള്ള കളിക്കാരെ ടീമിലെത്തിക്കുക വഴി ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി കരുത്തുറ്റതാകും എന്നാണ് ഉറപ്പായിരിക്കുന്നത്. ഇതിലൂടെ കേരളത്തിലെ യുവ പ്രതിഭകള്‍ക്കും മികച്ച അവസരങ്ങള്‍ തുറന്നു കിട്ടുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ. കൂടാതെ ഇവരെ ഐഎസ്എല്‍ സീനിയര്‍ ടീമിലും കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button