Latest NewsKeralaNews

കൊല്ലം വിളക്കുപാറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അഞ്ചല്‍•കൊല്ലം ഏരൂര്‍ വിളക്കുപാറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ ദര്‍ഭപ്പണ പൊയ്കയില്‍ വീട്ടില്‍ സുഭാഷ് (35) നെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കുളിക്കാന്‍ പോയ പെണ്‍കുട്ടിയെ സുഭാഷ് കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സുഭാഷ് ഓടിമറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് ഏരൂര്‍ എസ്‌.ഐ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

പോസ്കോ നിയമപ്രകാരമാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പുനലൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

അതേസമയം, വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകകരോട് എസ്.ഐ ഗോപകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button