CricketLatest NewsSports

ശ്രീലങ്ക ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ കാത്ത് ഒരപൂർവ്വ നേട്ടം

ധര്‍മശാല: ഇന്ന് ശ്രീലങ്കയുമായി ആരംഭിച്ച ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ കാത്ത് ഒരപൂർവ്വ നേട്ടം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയാൽ ഏകദിന റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയെ പിന്നിലാക്കി ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാം.

എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ബാറ്സ് മാൻമാർ ലങ്കയുടെ ബൗളിങ്ങിന് മുൻപിൽ പിടിച്ച് നിൽക്കാനാകാതെ പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. സ്കോര്‍ ബോര്‍ഡില്‍ കേവലം രണ്ട് റണ്‍ ആയപ്പോൾ തന്നെ ധവാന്‍ റണ്‍സെടുക്കാതെയും നായകന്‍ രോഹിത് ശര്‍മ രണ്ട് റണ്‍സിനും പുറത്തായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എടുക്കാനെ ഇന്ത്യക്ക് സാധിച്ചത്. ബാറ്റിംഗ് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button