KeralaLatest NewsNews

സന്നിധാനത്ത് ഭക്തര്‍ക്ക് ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം

പത്തനംതിട്ട: കുപ്പിവെള്ളം നിരോധിച്ചതോടെ മലകയറുന്ന ഭക്തരുടെ ദാഹമകറ്റാനായി ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം. മലകയറ്റം തുടങ്ങുന്ന ഇടം മുതല്‍ കൗണ്ടറുകളില്‍ ഔഷധ ചുക്കുവെള്ളം റെഡിയാണ്. ഏതാണ്ട് 4000 ത്തിലധികം ലിറ്റര്‍ വെള്ളം ഇതിനായി ചിലവുണ്ട്.

സേവാ സംഘത്തിന്റെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന വെള്ളം പൈപ്പ് വഴി വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. 300 പ്രവര്‍ത്തകരെ കുടിവെള്ള വിതരണത്തിനായി നിയോഗിച്ചിട്ടുണ്ട്. നടപന്തലില്‍ നിന്ന് തളരുന്ന അയ്യപ്പന്‍മാര്‍ക്ക് ക്യൂവിലും അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ കുടിനീരുമായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button