CricketLatest NewsNewsSports

ഇന്ത്യക്ക് വന്‍ തോല്‍വി

ധര്‍മശാല: ശ്രീലങ്കയ്ക്കു എതിരെയായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ തോല്‍വി. ഏഴു വിക്കറ്റിനാണ് ലങ്ക ഇന്ത്യയെ തോല്‍പ്പിച്ചത്. 20.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക 113 റണ്‍സ് വിജയലക്ഷ്യം മറികടന്നു.

ലങ്കയുടെ ആദ്യ രണ്ടു വിക്കറ്റ് നഷ്ടമായത് 19 റണ്‍സെടുക്കുന്നതിനിടെയായിരുന്നു. പിന്നീട് എത്തിയ തരംഗയും മാത്യൂസും ഡിക്ക്വെല്ലയും ചേര്‍ന്ന ലങ്കന്‍ വിജയം നേടിയെടുത്തു. ഗുണതിലക, തിരിമന്ന, തരംഗ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.

ഇന്ത്യന്‍ നിരയില്‍ കേവലം രണ്ടു ബാറ്റ്സമാന്‍മാര്‍ മാത്രമാണ് മത്സരത്തില്‍ രണ്ടക്കം കണ്ടത്. നാലു പേര്‍ പൂജ്യത്തിനും മടങ്ങി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി മാത്രമാണ് ഭേദപ്പെട്ട പ്രകടനം ഇന്ത്യന്‍ നിരയില്‍ കാഴ്ച്ചവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button