KeralaLatest NewsNews

ആദ്യം വീട്ടമ്മയുടെ കണ്ണില്‍ മുളകുപ്പൊടി വിതറി;പിന്നെ മാല മോഷ്ടിക്കാന്‍ ശ്രമം : ഒടുവില്‍ പ്രതിയ്ക്ക് സംഭവിച്ചത്

എരുമേലി: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണ്ണമാല പറിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കകം പൊക്കി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സുലേഖയുടെ കടയില്‍ സാധനം വാങ്ങിയശേഷം ബാക്കി തുക വാങ്ങുന്നതിനിടെയാണ് മുകളക് പൊടി കണ്ണില്‍ വിതറി മാല മോഷ്ടിക്കാന്‍ ശ്രമിച്ചത്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെപ്പറ്റി തെളിവുകളൊന്നുമില്ലായിരുന്നു.

എന്നാല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം മേഖലയിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ സംശയകരമായി കണ്ടവാഹനങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. സംഭവുമായി ബന്ധപ്പെട്ട് കൂവപ്പള്ളി മണ്ണാറക്കയം അഞ്ചലിപ്പ കോളനിയില്‍ നിര്‍മലാ ഭവനില്‍ രഞ്ജിത്ത് രാജു (26) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button