Latest NewsIndiaNews

ആരംഭിച്ച് 15 ാം ദിവസം ബി.ജെ.പി യുവജന നേതാവിന്റെ ഹോട്ടല്‍ പൂട്ടിച്ചു

ആഗ്ര•പ്രവര്‍ത്തനം ആരംഭിച്ച് കേവലം 15 ദിവസം പിന്നിട്ട ബി.ജെ.പി യുവജന നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. ബി.ജെ.പി യുവജന വിഭാഗത്തിന്റെ ജില്ലാ ചുമതലയുള്ള ശ്യാം സിംഗാളിന്റെ ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ‘ഗുരുകൃപ ഇന്‍’ എന്ന ഹോട്ടലാണ് മഥുര-വൃന്ദാവന്‍ വികസന അതോറിറ്റി (എം.വി.ഡി.എ) അധികൃതര്‍ സീല്‍ വച്ചത്.

ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്ലാനിന് താമസ​ത്തി​നു​ള്ള കെട്ടിടം എന്ന നിലയിലാണ് അനുമതി നല്‍കിയിരുന്നതെന്നും എന്നാല്‍ അത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും എം.വി.ഡി.എ ചെയര്‍മാന്‍ യഷു റുസ്തഗി പറഞ്ഞു. ഒത്തുതീര്‍പ്പിന് കഴിയുന്ന നിയമലംഘനമല്ലെന്നും വസ്തുതകൾ തെറ്റായി നല്‍കിയതാണെന്നും അതിനാൽ ‘അനധികൃത’ കെട്ടിടം സീല്‍ ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

നിയമലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കെട്ടിട ഉടമ പ്രതികരിച്ചില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് പോലീസ് സഹായത്തോടെ കെട്ടിടം സീല്‍ ചെയ്യുകയയിരുന്നു.

അതേസമയം, കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ തന്റെ കൈവശം ഉണ്ടെന്നും പരിശോധന നടത്തുന്നു എന്ന് മാത്രമാണ് അതോറിറ്റി പറഞ്ഞിരുന്നതെന്നും കെട്ടിടം സീല്‍ ചെയ്യുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്നും ശ്യാം സിംഗാള്‍ പറഞ്ഞു. എം.വി.ഡി.എ ഉത്തരവുകള്‍ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കെട്ടിടം ഒരു ഹോട്ടലല്ലെന്നും റഫ്രഷ്മെന്റ് റൂം മാത്രമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഹോട്ടല്‍ ഗുരുകൃപ ഇന്‍’ എന്ന ബോര്‍ഡ് കണ്ട് കെട്ടിടം സീല്‍ വച്ചത് നിയമവിരുദ്ധമാണെന്നും ശ്യാം അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button