Latest NewsAutomobile

പുതിയ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ ? എങ്കിൽ ഈ കാര്യം ശ്രദ്ധിക്കുക

പുതിയ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ. എങ്കിൽ ഈ മാസം തന്നെ വാങ്ങാൻ ശ്രമിക്കുക. വർഷവസാനം ആയതിനാൽ നിരവധി ഓഫറുകളാണ് വിവിധ കമ്പനികൾ പ്രഖ്യാപിക്കുക. പുതിയ വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി പഴയ സ്റ്റോക് വിറ്റഴിക്കാന്‍ വേണ്ടിയാണ് ഇത്തരം ഓഫാറുകൾ പ്രഖ്യാപിക്കുവാനുള്ള കാരണം. അടുത്ത വർഷം മുതൽ കാറുകളുടെ വില ഉയരാനും സാധ്യതയുള്ളതിനാൽ സാമ്പത്തികമായി കാർ വാങ്ങുവാൻ ഈ മാസം ഏറെ ഉചിതമായി കാണുക. അതേസമയം വര്‍ഷാവസാനം കാര്‍ വാങ്ങിയാല്‍ പുതിയ കാറിനുണ്ടാകാവുന്ന പുതു സവിശേഷതകൾ ലഭിക്കില്ല എന്നത് മറുവശം. അത് കൂടി മനസിലാക്കുക.

നിര്‍മ്മാണ വര്‍ഷം കാറിന്‍റെ മൂല്യം നിശ്ചയിക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നു. വാഹനം വാങ്ങി അഞ്ച് വര്‍ഷം കഴിയുന്പോള്‍ തന്നെ 50 ശതമാനം മൂല്യത്തകര്‍ച്ച നേരിടും. 2017 അവസാനം കാർ വാങ്ങിയാലും പിന്നീട് വിൽക്കുമ്പോൾ 2018നെ അപേക്ഷിച്ച് മൂല്യം കുറയുവാൻ കാരണമാകുന്നു. അടുത്ത വർഷം ഒന്ന് മുതൽ 3 ശതമാനം വരെയാണ് കമ്പനി തങ്ങളുടെ വിവിധ കാറുകളുടെ വില വർദ്ധിപ്പിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button