Latest NewsNewsFootballSports

മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടാതെ ആരാധകർ

ഐഎസ്എല്‍ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും ടീമിനെ കൈവിടാതെ ആരാധകർ. ടീമിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ആരാധകരെന്ന് തെളിയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം മഞ്ഞപ്പട. ഗോവയുമായുള്ള മത്സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി കൊച്ചിയില്‍ തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് മഞ്ഞപ്പട നൽകിയ സ്വീകരണം അക്കാര്യം തെളിയിക്കുന്നതാണ്.

മൂന്ന് സമനിലയും രണ്ടു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ മൂന്ന് ഹോം മത്സരങ്ങള്‍ സമനില പാലിച്ച ബ്ലാസ്റ്റേഴ്‌സ് നാലാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. എങ്കിലും തങ്ങളുടെ ടീമിനെ തള്ളിപ്പറയാന്‍ ടീം ആരാധകര്‍ ഒരുക്കമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button