Latest NewsNewsIndia

ഭാരതത്തെ സ്നേഹിക്കുക; അല്ലെങ്കില്‍ ഭാരതം വിടുക : രാജ്യ സ്നേഹമില്ലാത്തവരെ ശിക്ഷിക്കാന്‍ നിയമം വേണം- ആര്‍.എസ്.എസ്

ജയ്പ്പൂര്‍•ഇന്ത്യയെ സ്നേഹിക്കാത്തവര്‍ രാജ്യം വിടണമെന്നും ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.

നിങ്ങള്‍ക്ക് ഭാരത്തെ സ്നേഹിക്കാന്‍ കഴിയില്ലെങ്കില്‍ ഭാരതം വിടുക. രാജ്യത്തോടും ദേശീയ പതാകയോടും അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ ഇന്ദ്രേഷ് പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു എന്നത് ഒരു വസ്തുതയാണ്. രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടിത്തരാന്‍ അത് സഹായിച്ചുവെന്നത് ഒരു വലിയ നുണയാണ്. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ വിഭജിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് രാജ്യത്തെ ഒന്നിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനായിലെ ആര്‍ട്ടിക്കിള്‍ 370 (കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നത്) പോലെ ഒരു വ്യവസ്ഥ ലോകത്ത് ഒരു ഭരണ ഘടനയിലുമില്ല. കാശ്മീരി ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം.

ദോക് ലാം പ്രശ്നത്തില്‍ നയതന്ത്ര സമ്മര്‍ദ്ദത്തിന്റെ ഫലമായി ചൈനയ്ക്ക് ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button