Latest NewsGulf

ആ‍​യു​ധ​ശാ​ല​യിൽ സൗദി വ്യോമാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

സ​നാ: ആ‍​യു​ധ​ശാ​ല​യിൽ സൗദി വ്യോമാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. യെ​മ​നി​ലെ ഹ​ജ്ജാ പ്ര​വി​ശ്യ​യി​ൽ അ​ബ്സ് ജി​ല്ല​യി​ലെ അ​ൽ റാ​ബോ​യി​ൽ ഹൗ​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ‍​യു​ധ​ശാ​ല​യിൽ സൗ​ദി സ​ഖ്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 20 ഹൗ​തി വി​മ​ത​രാണ് കൊല്ലപ്പെട്ടത്. സൗ​ദി അ​തി​ർ​ത്തി​യി​ലു​ള്ള മെ​ദി ന​ഗ​ര​ത്തി​ൽ പോ​രാ‌​ടു​ന്ന​വ​ർ​ക്ക് ആ‍​യു​ധ വി​ത​ര​ണം ന​ട​ത്തു​ന്ന കേന്ദ്രമായിരുന്നു സൗദി തകർത്തത്. ​ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേരാണ് ഇതു​വ​രെ വി​മ​ത​രും സൗ​ദി സ​ഖ്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കൊല്ലപ്പെട്ടത്.

ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള യെ​മ​നി​ലെ ഹൗ​തി ഷി​യാ വി​മ​ത​ർ മു​ൻ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് അ​ലി അ​ബ്ദു​ള്ള സാ​ലി​ഹി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെയാണ് സൗ​ദി പോ​രാ​ട്ടം ശ​ക്ത​മാ​ക്കി​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button