Latest NewsNewsInternational

വിമാനത്തില്‍ വച്ചു യുവതി വീണ്ടും ഷാംപെയിന്‍ ആവശ്യപ്പെട്ടു; അധികൃതർ നിഷേധിച്ചപ്പോൾ സംഭവിച്ചതിങ്ങനെ

ബെര്‍ലിന്‍: ഷാംപെയിന്‍ നിരസിച്ച കാരണത്താൽ വിമാനത്തിനുള്ളില്‍ വെച്ച് യുവതി ബഹളമുണ്ടാക്കിയതിനെ തുടർന്ന് സ്വിറ്റ്സര്‍ലാന്‍ഡില്‍ വച്ചു വിമാനം അടിയന്തരമായി താഴെയിറക്കി. സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിനിയായ 44 കാരിയാണു വീഞ്ഞു നിഷേധിച്ചതിനെ തുടര്‍ന്നു വിമാനത്തിനുള്ളില്‍ ബഹളം വച്ചത്. നിലത്തിറക്കിയ എ 320 വിമാനത്തില്‍ നിന്നും പുറത്തിാക്കിയ യാത്രക്കാരിക്കു 5000 യുറോ പിഴ ചുമത്തി.

ഇവർക്ക് ഷാംപെയിന്‍ നൽകിയെങ്കിലും കൂടുതൽ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ഇവർ ബഹളം ഉണ്ടാക്കാൻ തുടങ്ങിയതോടെ മറ്റു യാത്രക്കാര്‍ക്ക് ഇവരേ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. .തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനം അടിയന്തരമായി ഇറക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനു യൂറോ നഷ്ടമായതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button