Latest NewsKeralaNewsWomen

കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ പെൺസേനയെ ഒരുക്കി കേരളാ പോലീസ്

തിരുവനന്തപുരം: കേരളത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമടങ്ങുന്ന സന്നദ്ധസേന ഒരുക്കി കേരളാ പോലീസ്. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലീസ് ജില്ലകളില്‍ ഇതിന് തുടക്കമിട്ടു. പദ്ധതി മാതൃകാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

കൊച്ചി, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സിറ്റി പോലീസ് ജില്ലകളില്‍നിന്ന് 250 സന്നദ്ധ പ്രവര്‍ത്തകരെയാണ് തിരഞ്ഞെടുക്കുന്നത്. സേവനതത്പരരായ 50 പേര്‍ വീതമടങ്ങുന്ന സംഘത്തെയാണ് ഓരോ സിറ്റിപോലീസിന് കീഴിലും നിയമിക്കുക. 50 പേരടങ്ങുന്ന ആദ്യ ബാച്ച്‌ തിരുവനന്തപുരത്ത് പ്രവര്‍ത്തനംതുടങ്ങി. രണ്ടാമത്തെ ബാച്ച്‌ തൃശ്ശൂര്‍ സിറ്റി പോലീസിന് കീഴില്‍ പരിശീലനം ആരംഭിച്ചു.

സ്വന്തം നാട്ടിൽ സംഭവിച്ചതോ സംഭവിക്കാനിരിക്കുന്നതോ ആയ പ്രശ്‌നങ്ങൾ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് വിവരം കൈമാറുന്ന ക്രൈം ട്രാക്കര്‍മാരായാണ് സന്നദ്ധസേന പ്രവര്‍ത്തിക്കുക.
കുടുംബശ്രീ പ്രവര്‍ത്തകര്‍, സേവനതത്പരരായ കോളേജ് വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ളവര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെയാണ് സേനയിലേക്ക് തിരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button