Latest NewsIndiaNews

രാജ്യത്തിന്റെ നിലപാട് തള്ളി പാക്ക് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ ആവശ്യകത എന്തെന്ന് മൻമോഹൻ സിങ് വ്യക്തമാക്കണം : അരുൺ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന സത്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മുന്‍പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന്‍ അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. മൻമോഹൻ സിംഗിന്റെയും പാക്ക് നയതന്ത്ര പ്രതിനിധികളുടെയും കൂടിക്കാഴ്ചയെപ്പറ്റി പ്രധാനമന്ത്രി ഗുജറാത്ത് റാലിയിൽ വിമർശിച്ചിരുന്നു.

ഇതിനെതിരെ പാകിസ്താനും കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു.പ്രധാനമന്ത്രി മാപ്പു പറയണമെന്ന് മൻമോഹൻ സിങ് ആവശ്യപ്പെട്ടിരുന്നു. അതിനെ നിശിതമായ ഭാഷയിലാണ് അരുൺ ജെയ്റ്റ്‌ലി വിമർശിച്ചത്. രാജ്യത്തിന്റെ നിലപാട് തള്ളി പാക്ക് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ ആവശ്യകതയും പ്രധാന്യവും സാഹചര്യവും എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് അരുൺ ജെയ്‌റ്റിലി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ജനാധിപത്യം പഠിപ്പിക്കേണ്ടെന്നു ബിജെപിയും മറുപടി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button