Latest NewsIndiaInternational

സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു ; ബീച്ചില്‍ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചു

ന്യൂഡല്‍ഹി: ബീച്ചില്‍ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പസഫിക് സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ഫുട്ബോള്‍ ടീമിന്റെ ഭാഗമായി ആസ്ട്രേലിയയിലെ അഡ് ലെയ് ഡിൽ 120അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പം എത്തിയ നിതിഷ(15)യാണു മരിച്ചത്.

ഗെയിംസ് അവസാനിച്ച ഞായറാഴ്ച വൈകിട്ട് ഗ്ലെനെല്‍ഗ് ഹോള്‍ഡ് ഫാസ്റ്റ് മറീന ബീച്ചില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പം നിതിഷ എത്തി. അവിടെ വെച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നു. നിതിഷയ്ക്കൊപ്പമുണ്ടായിരുന്ന നാല് കുട്ടികളെ കടലില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചു.

13 മണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് നിതിഷയുടെ മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button