Latest NewsNewsIndia

ഇവിടെ കോണ്‍ഗ്രസ് ജയിക്കും: രാഹുല്‍

അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഹ്മദാബാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഗുജറാത്തില്‍ വികസനം കേവലം ഒരു ഭാഗത്ത് മാത്രമാണ് നടന്നത്. ഇവിടെ 90 ശതമാനം വിദ്യാഭാസ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കപ്പെട്ടു. ഇരുപതു വര്‍ഷത്തില്‍ അധികമായി ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടില്ല. മോദി അഴിമതി,കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇവയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. രാജ്യത്ത് ബിജെപി നടപ്പാക്കിയത് തെറ്റായ സാമ്പത്തിക പരിഷ്‌കരണങ്ങളാണ്. ഇവ കോണ്‍ഗ്രസ് മാറ്റുമെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി പറയുന്നത് താന്‍ ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ മാത്രം സന്ദര്‍ശിച്ചു എന്നാണ്. പക്ഷേ താന്‍ മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്, എന്തു കൊണ്ട് തനിക്ക് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ലെന്നും രാഹുല്‍ ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button