Latest NewsNewsTechnology

ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി ജിയോ എത്തിയേക്കും

പുതുവര്‍ഷം ജിയോ ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി എത്താന്‍ സാധ്യത. ആദ്യം ജിയോ സൗജന്യമായിട്ടാണ് 4ജി ഇന്റര്‍നെറ്റ് അവതരിപ്പിച്ചത്. പിന്നീട് മറ്റു ടെലികോം കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് ജിയോയുടെ നിരക്ക് എന്നത് ശ്രദ്ധ നേടിയിരുന്നു. ഇതു നിരവധി ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. പക്ഷേ പുതുവത്സരത്തില്‍ ജിയോ നിരക്ക് ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത.

ചുരങ്ങിയ കാലം കൊണ്ട് ടെലികോം വിപണിയില്‍ ജിയോ വലിയ ശക്തിയായി മാറി. ആദ്യം സൗജന്യമായി നല്‍കിയ ഡാറ്റ, കോള്‍ സേവനങ്ങള്‍ പിന്നീട് ചെറിയ താരിഫിന്റെ അടിസ്ഥാനത്തിലാക്കി. ഇതിനെ തുടര്‍ന്ന് മറ്റു ടെലിംകോം കമ്പനികളും സേവനങ്ങളുടെ നിരക്ക് കുറച്ചു. ഇപ്പോള്‍ ജിയോ നിരക്ക് ഉയര്‍ത്താനായി ഒരുങ്ങുകയാണ്. എത്ര രൂപ വര്‍ധിപ്പിക്കുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button