KeralaLatest NewsNews

ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ വേ​ദി​ക്കു സ​മീ​പം ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി​യെ​ന്നു പ​രാ​തി. ഐ​എ​ഫ്‌എ​ഫ്കെ വേ​ദി​യി​ല്‍ ത​ട്ട​മി​ട്ട് ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച ജ​സ്ല​യ്ക്കു നേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​മാ​ണു​ണ്ടാ​കു​ന്ന​ത്. ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​തി​നു​ശേ​ഷം ത​നി​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ജീ​വ​നു ഭീ​ഷ​ണി ഉ​യ​രു​ന്നു​ണ്ടെ​ന്നു പെ​ണ്‍​കു​ട്ടി പ​രാ​തി​പ്പെ​ടു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​നി ജ​സ് ല​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നും വ​നി​താ ക​മ്മി​ഷ​നും നേ​രി​ട്ടു പ​രാ​തി ന​ല്‍​കി​യ​ത്.

മ​ല​പ്പു​റ​ത്ത് എ​യി​ഡ്സ് ബോ​ധ​വ​ല്‍​ക്ക​ര​ണ ക്യാ​മ്പയി​നി​ന്‍റെ ഭാ​ഗ​മാ​യി ത​ട്ട​മി​ട്ട പെ​ണ്‍​കു​ട്ടി​ക​ള്‍ ഫ്ളാ​ഷ് മോ​ബ് ക​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു അ​വ​ര്‍​ക്ക് നേ​രേ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം എ​ന്ന നി​ല​യി​ലാ​ണു ജ​സ് ല​യും കൂ​ട്ട​രും തി​രു​വ​ന​ന്ത​പു​ര​ത്തു ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ച​ത്. ലൈ​വ് വീ​ഡി​യോ​ക​ള്‍ വ​ഴി​യും വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ ച​ര്‍​ച്ച​ക​ള്‍ വ​ഴി​യും പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ​യും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ​യും അ​ധി​ക്ഷേ​പ​വും ഭീ​ഷ​ണി​യും തു​ട​രു​ക​യാ​ണ്.

 

shortlink

Post Your Comments


Back to top button