Latest NewsNewsInternational

ഇന്ത്യ പുരോഗതിയിലേക്ക് ചൈനയക്ക് മുന്നില്‍ എത്തും

ന്യൂഡല്‍ഹി: ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുമായി താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട്. ലെഗാതം അഭിവൃദ്ധി സൂചികയിലെ കണക്കുള്‍ പ്രകാരം രാജ്യം 2012 നെ അപേക്ഷിച്ച് കൂടുതല്‍ പുരോഗതി നേടി. ഈ സൂചിക ലണ്ടണ്‍ ആസ്ഥാനമായ ലെഗാതം ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴത്തെ കണക്ക് പ്രകാരം ഇന്ത്യ ചൈനയുടെ പുരോഗതിക്കു സമീപമെത്തി.

ഇന്ത്യയുടെ പുരോഗതി 2016 മുതല്‍ വര്‍ധിച്ചതാണ് ചൈനയുമായുള്ള അന്തരം കുറയാനുള്ള കാരണം. ഈ സൂചിക അനുസരിച്ച് ബ്രിക്‌സ് രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഈ സൂചിക 104 സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ഇന്ത്യ 100 സ്ഥാനത്താണ്. സൂചികയില്‍ ചൈന 90 സ്ഥാനത്താണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button