Latest NewsNewsInternational

കിം ജോങ് പര്‍വ്വതത്തിലേക്ക് കയറിയപ്പോള്‍ ഹിമപാതം വഴിമാറിയെന്നും കിം ജോങിന് പ്രകൃതിയെ നിയന്ത്രിക്കാനാകുമെന്നും ഉത്തര കൊറിയ

പ്യോങ്യാങ്: ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണു താനെന്നു സ്വയം കരുതുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോങ് പ്രകൃതിയെ പോലും നിയന്ത്രിക്കാൻ കഴിവുള്ള ആളാണെന്ന് ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ. ചൈന- ഉത്തരകൊറിയ അതിര്‍ത്തിയിലെ സജീവ അഗ്നിപര്‍വ്വതം കഴിഞ്ഞ വാരാന്ത്യം കിം ജോങ് ഉന്‍ സന്ദര്‍ശിച്ചിരുന്നു. അഗ്നി പര്‍വ്വതത്തിനു മുകളില്‍ നിന്നു കൊണ്ട് ചിരിക്കുന്ന കിം ജോങ് ഉന്നിന്റെ ഈ ചിത്രത്തിനടിയിലാണ് അദ്ദേഹത്തെ വാനോളം പുകഴ്ത്തിയുള്ളഅടിക്കുറിപ്പ്.

പ്രകൃതിയെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള അതുല്യനും ധൈര്യശാലിയുമായ സൈന്യാധിപന്‍ എന്ന അടിക്കുറിപ്പാണ് സ്റ്റേറ്റ് മീഡിയ നല്‍കിയത്. കട്ടി കോട്ട് ധരിച്ച്‌ കൊണ്ട് 9000 അടി ഉയരത്തിലുള്ള പര്‍വ്വതത്തിലേക്ക് കനത്ത മഞ്ഞിനെ അവഗണിച്ച്‌ കിം നടന്നു കയറി. കിം പര്‍വ്വതത്തിലേക്ക് കയറിയപ്പോള്‍ ഹിമപാതം നിലച്ച്‌ പ്രകൃതി സാധാരണ കാലാവസ്ഥയിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് സ്റ്റേറ്റ് മീഡിയയുടെ അവകാശ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button