KeralaLatest NewsNews

നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസ് അന്യം നിന്നു പോകും : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്ന് പോകുമെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി. നെഹ്‌റു കുടുംബത്തിൽ നിന്നല്ലാതെ പാർട്ടി അധ്യക്ഷൻ ഇല്ലെന്ന സ്ഥിതിയായി. സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിനെയാണ് കോടിയേരി പരിഹസിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. നെഹ്‌റു കുടുംബം അധ്യക്ഷ സ്ഥാനം റിസേർവ് ചെയ്തു വെച്ചിരിക്കുന്നതിനെയാണ് കോടിയേരി പരിഹസിച്ചത്. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button