Latest NewsNewsIndia

ആധാര്‍ ലഭിക്കാന്‍ പ്രവാസികള്‍ ഈ നിബന്ധന അനുസരിക്കണം

പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കണമെങ്കില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കണം. എന്‍ആര്‍ഐകള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും ഇതു ബാധകമാണ്. ആധാര്‍ എന്റോള്‍മെന്റ് നടക്കുന്ന പന്ത്രണ്ടു മാസത്തിനിടയ്ക്കായിരിക്കണം  182 ദിവസം രാജ്യത്ത് താമസിക്കേണ്ടത്.

1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 AA പ്രകാരം നികുതി അടയ്ക്കുന്ന എല്ലാവരും ആധാര്‍ നമ്പര്‍ കരസ്ഥമാക്കണം. ഇതിനുള്ള നടപടിക്രമങ്ങള്‍ 2017 ജൂലായ് ഒന്ന് മുതല്‍ തുടങ്ങിയിട്ടുണ്ട്. പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

12 മാസത്തിനുള്ളില്‍ 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കാത്ത പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിനു ഇന്ത്യന്‍ പൗരന്‍മാരാണെങ്കിലും അര്‍ഹതയില്ല. ആധാര്‍- പാന്‍ ബന്ധപ്പിക്കുന്നത് പ്രവാസികള്‍ക്കു നിര്‍ബന്ധമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button