Latest NewsNewsIndia

പ്രശസ്ത ഹാസ്യതാരം തൂങ്ങി മരിച്ച നിലയിൽ

ഹൈദരാബാദ്: പ്രശസ്ത ഹാസ്യതാരം വിജയ് (36 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്ക വിരി കഴുത്തില്‍ കുരുക്കിയാണ് ഇയാള്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലുള്ള സ്വവസതിയില്‍ ഇന്നലെ രാവിലെയാണ് സംഭവം.

പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വിജയ് വാതില്‍ അടയ്ക്കുകയായിരുന്നെന്ന് ഇയാളുടെ അമ്മ പറയുന്നു. വീണ്ടും ഉറങ്ങാൻ പോയതാണെന്നാണ് വീട്ടിൽ ഉള്ളവർ കരുതിയത്. എന്നാൽ പിന്നീട് കതകിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

വിവാഹബന്ധം തകര്‍ന്നതിൽ വിജയ് മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും ഒരുപക്ഷെ ഇതാവാം മരണകാരണമെന്നും ജൂബിലി ഹില്‍സ് പൊലീസ് അറിയിച്ചു. 2013ല്‍ റിലീസ് ചെയ്ത അമൈലു അബൈലു എന്ന ചിത്രം ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button