Latest NewsKeralaNews

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുവെന്ന വ്യാജ വാർത്ത ; സ്ത്രീകൾ മലചവിട്ടാനെത്തി

ശബരിമല: അയ്യപ്പനെ കാണാൻ നിരവധി സ്ത്രീകൾ പമ്പയിലെത്തിയതായി റിപ്പോർട്ട്.പമ്പയിലെ പരിശോധനയ്ക്കിടെ ഇതുവരെ നൂറുകണക്കിന് സ്ത്രീകളെ പിടികൂടിയതായി പറയുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പമ്പയിലെത്തുന്നത്. പുരുഷ തീർത്ഥാടകർക്കൊപ്പം മലകയറാൻ ആയിരുന്നു ഇവർ എത്തിയത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുവെന്ന തെറ്റായ വാർത്ത കേട്ടാണ് മിക്കവരും മല ചവിട്ടാനെത്തുന്നത്.

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കണ്ടെത്തിയാൽ പമ്പയിൽ പിടിച്ചിരുത്താറാണ് പതിവ്. ഇത്തരത്തിൽ നിരവധി സ്ത്രീകളെയാണ് ഈ മണ്ഡലക്കാലത്ത് പമ്പയിൽ പിടിച്ചിരുത്തിയത്. കേരളത്തിൽ നിന്ന് വിരളമായേ സ്ത്രീകൾ എത്തുന്നുള്ളു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം സ്ത്രീകൾ മല ചവിട്ടാൻ വരുന്നുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ വരുന്നത് എന്നാണ് റിപ്പോർട്ട്. ശബരിമലയിൽ സ്ത്രീകൾ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണ് മിക്കവരും മല ചവിട്ടാനെത്തുന്നത്.

പമ്പയിൽ നിന്നും പിടികൂടുന്ന സ്ത്രീകളെ ഗണപതി കോവിലിന് സമീപത്തുള്ള പന്തലിലാണ് ഇരുത്തുക. ഒപ്പമുള്ളവർ തിരിച്ചെത്തുന്നത് വരെ ഇവർക്ക് വേണ്ട ഭക്ഷണവും ദേവസ്വം ബോർഡ് നൽകും. ശബരിമല സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശനമില്ലെന്നും, വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദേവസ്വം ബോർഡ് കഴിഞ്ഞദിവസം അറിയിപ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button