Latest NewsNewsGulf

ഇത്തരം പാല്‍ വില്‍ക്കാല്‍ പാടില്ലെന്നു ആരോഗ്യമന്ത്രാലയം

കുവൈത്ത്: ഇനി മുതല്‍ പാസ്ചറൈസ് ചെയ്യാത്ത പാല്‍ വില്‍ക്കാന്‍ പാടില്ലെന്നു നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം നിര്‍ദേശിച്ചത്. രാജ്യത്ത് പല സ്ഥലങ്ങളിലും വഴിയോരങ്ങളിലും ഫാമുകളിലും വീടുകളിലും ചില കടകളിലും പാസ്ചറൈസ് ചെയ്യാത്ത പാല്‍ വില്‍ക്കുന്നുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയത്.

ഈ നിയമം ലംഘിക്കുന്നവര്‍ക്കു എതിരെ കര്‍ശന നടപടി സ്വീകരിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി, ഭക്ഷ്യ-പോഷകാഹാര അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നടപടിയെടുക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button