Latest NewsNewsInternational

62 -ാം നിലയുടെ മുകളില്‍ കയറിയ ആകാശയാത്രികന് സംഭവിച്ചത് ആരെയും നടുക്കും

ചങ്ഷാ : യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ അംബരചുമ്പികള്‍ കീഴടക്കിയ ചൈനയുടെ വൂ യുങ്യിങ് 62 നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ലോക പ്രശസ്തനാണ് 26 കാരനായ വൂ. ചങ്ഷാ നഗരത്തിലെ 62 -ാം നില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വൂ താഴെക്ക് വീണത്.

അമ്മയുടെ രോഗത്തിന് ചികിത്സ തേടാനായി ഒരു ലക്ഷം യുവാന്‍ ബെറ്റ് വച്ചായിരുന്നു വൂ യുങ്യിങ് ആ 62 നില കെട്ടിടത്തിലേക്ക് കയറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രകടനത്തിന് ശേഷം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താനിരിക്കുകയായിരുന്നു വൂ എന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൂവിന്റെ മരണത്തെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിതീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 8 -ാം തിയതി വൂവിന്റെ കാമുകിയുടെ ട്വീറ്റാണ് വൂ യുങ്യിങിന്റെ മരണം സ്ഥിതീകരിച്ചത്. കാമുകിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. ‘ഇന്ന് ഡിസംബര്‍ 8. അത് എന്നെ നവംബര്‍ 8 ഓര്‍മ്മിപ്പിക്കുന്നു, നീ ഞങ്ങളെയും ഈ ലോകത്തെയും വിട്ടുപോയ ആ ദിവസം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button