Latest NewsNewsGulf

ഓണ്‍ലൈനില്‍ അശ്ലീല വീഡിയോ പോസ്റ്റ്‌ ചെയ്ത യുവതി അബുദാബിയില്‍ അറസ്റ്റില്‍

അബുദാബി•ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത അറബ് യുവതി അബുദാബിയില്‍ പിടിയിലായി.

സ്നാപ് ചാറ്റ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയില്‍ നിരവധി അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അബുദാബി സൈബര്‍ കുറ്റകൃത്യ കോടതിയാണ് യുവതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റര്‍നെറ്റിലെ യുവതിയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചതിലൂടെയും അന്വേഷണത്തിലൂടെയും ഇവര്‍ നിയമം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് യു.എ.ഇ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

ദാമാനി എന്ന പേരില്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട്‌ ഉണ്ടാക്കിയാണ് യുവതി ആഭാസകരമായ വീഡിയോ ക്ലിപ്പുകള്‍ സംപ്രേക്ഷണം ചെയ്തത്.

പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരം അബുദാബി കുറ്റാന്വേഷണ വകുപ്പിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗം യുവതിയുടെ കംപ്യൂട്ടറും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് യുവതി. കേസ്‌ ഉടന്‍ ക്രിമിനല്‍ കോടതിയ്ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button