Latest NewsNewsTechnology

റോബോട്ടുകള്‍ ലോകം കീഴടക്കും : കില്ലര്‍ റോബോട്ടുകളെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നത്

ന്യൂയോര്‍ക്ക് : വരുംകാല വര്‍ഷങ്ങളില്‍ റോബോട്ടുകള്‍ ലോകം കീഴടക്കും എന്ന് അപകടകരമായ റിപ്പോര്‍ട്ട്. സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കിയതും സോഫിയ അഭിമുഖങ്ങള്‍ നല്‍കുന്നതും അടുത്തിടെ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. ആ അത്ഭുതം ഇനി സാധാരണകാഴ്ചയാകുമെന്നാണ് സൂചന. റോബോട്ടുകള്‍ മനുഷ്യരെപ്പോലെ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളെല്ലാം ഇനി യന്ത്രമനുഷ്യര്‍ നടപ്പാക്കും.

അതോടൊപ്പം വലിയൊരു ഭീഷണിയും ഉയര്‍ന്നുവരുന്നുണ്ട്. റോബോട്ടുകള്‍ ലോകം പിടിച്ചെടുക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലവും സംഭവിച്ചേക്കാം. യന്ത്രങ്ങള്‍ക്ക് മനുഷ്യരുടെ ബുദ്ധി കൈവരുന്ന കാലം വിദൂരമല്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അടക്കമുള്ളവര്‍ പറയുന്നു.

ഓക്കലഹാമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പ്രൊഫസ്സറായ സുഭാഷ് കക്കിന്റെ അഭിപ്രായത്തില്‍ റോബോട്ടുകള്‍ സ്വാഭാവിക ബുദ്ധി കൈവരിക്കുന്നത് ഒരേ സമയം നേട്ടവും അപകടവും നിറഞ്ഞതാണ്. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന കാറുകളും മറ്റും ഇപ്പോള്‍ത്തന്നെയുണ്ട്. എന്നാല്‍, പരിസരം മനസ്സിലാക്കി അതനുസരിച്ച് പ്രതികരിക്കുന്ന യന്ത്രങ്ങളാവും ഭാവിയുലുണ്ടാവുകയെന്ന് അദ്ദേഹം പറയുന്നു. പുതിയ വിവരങ്ങള്‍ ശേഖരിച്ചുവെക്കാനും പഴയവ മാറ്റാനും ശേഷിയുള്ള യന്ത്രങ്ങളാവു ഭാവിയിലുണ്ടാവുക. അത് സാധ്യമായാല്‍ സ്വാഭാവിക ബുദ്ധിയുള്ള യന്ത്രമനുഷ്യര്‍ ഉണ്ടാവും. മനുഷ്യരെക്കാള്‍ കൂടുതല്‍ അറിവുകള്‍ ശേഖരിച്ചുവെക്കാനും അത് സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കാനും യന്ത്രങ്ങള്‍ക്കാവും. നിമിഷങ്ങള്‍ക്കകം വിവരങ്ങള്‍ ശേഖരിച്ച് അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യന്ത്രമനുഷ്യര്‍ക്കാവും.

റോബോട്ടുകളെ വിവിധ മേഖലകളില്‍ നിയോഗിക്കാനും ഇതിലൂടെ സാധിക്കും. മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മനുഷ്യനെക്കാള്‍ അപഗ്രഥന ശേഷിയുള്ള റോബോട്ടുകളെത്തുമ്‌ബോള്‍ അത് പുതിയ വിവരങ്ങള്‍ മനുഷ്യന് സമ്മാനിക്കുകയും ചെയ്യും. ഇതോടൊപ്പം റോബോട്ടുകള്‍ വരുത്തുന്ന കുറ്റകൃത്യങ്ങളും വര്‍ധിക്കും. റോബോട്ടിന്റെ പ്രോഗ്രാമിങ്ങിലെ പിഴവുമൂലം ഒരാള്‍ മരിച്ചാല്‍ ആരാണ് ഉത്തരവാദിയെന്ന ചോദ്യവും ഇതോടൊപ്പം ശക്തിപ്പെടുന്നുണ്ട്..
2016-ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഈ പ്രശ്‌നത്തിന് നല്‍കിയ ഉത്തരം വിചിത്രമാണ്. റോബോട്ടുകള്‍ വരുത്തുന്ന പിഴവുകളിലൂടെ ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചാലും ആരും ഉത്തരവാദിയില്ലെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. കില്ലര്‍ റോബോട്ടുകളെ ഉണ്ടാക്കി ആളുകളെ കൊല്ലാന്‍ നിയോഗിച്ചാല്‍ എന്താവും സ്്ഥിതിയെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നുണ്ട്. സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന റോബോട്ടുകള്‍ മനുഷ്യര്‍ക്കുനേരെ തിരിഞ്ഞാലോ എന്ന ചോദ്യവും ശേഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button