Latest NewsInternationalVideos

യുവാവ് ബൈക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടത് ഈ ആയോധനകല അറിയാവുന്നത് കൊണ്ട് ; വീഡിയോ വൈറലാകുന്നു

ബൈക്ക് അപകടത്തിൽ നിന്നും ഈ യുവാവ് രക്ഷപെട്ടത് കുങ്‌ഫു അറിയാവുന്നത് കൊണ്ട് മാത്രം. തായ്‌ലാൻഡില്‍ എതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ബൈക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ബൈക്കിൽ ചീറിപ്പായുകയായിരുന്ന യുവാവ് വളവില്‍ വച്ച് ഓവർടേക്ക് ചെയ്ത് വന്ന കാറില്‍ ഇടിക്കുന്നതിന് മുൻപ് കുങ്‌ഫു മുറ കൊണ്ട് ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. ബൈക്കില്‍ നിന്നും ചാടിയില്ലായിരുന്നെങ്കില്‍ യുവാവിന് ഗുരുതര പരിക്കേല്‍ക്കുകയോ ജീവന്‍ തന്നെ നഷ്‍ടമാകുകയോ ചെയ്യുമായിരുന്നു എന്ന് പറയാതെ വയ്യ.

ബൈക്ക് അമിത വേഗത്തിലായിരുന്നതും കാർ റോങ് സൈഡ് വന്നതുമാണ് അപകടത്തിന് കാരണമെന്നും കുങ്‌ഫു പഠിച്ചതുകൊണ്ട് ലഭിച്ച മെയ്‌വഴക്കമാണ് യുവാവിനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

വീഡിയോ കാണാം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button