Latest NewsNewsIndia

പ്രധാനമന്ത്രിയുടെ യാത്ര വിവാദത്തില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനു എതിരെ പാക്ക് ബന്ധം ആരോപിച്ചിരുന്നു. ഇപ്പോള്‍ മോദിയും പാക്ക് ബന്ധ ആരോപണത്തില്‍ അകപ്പെട്ടിരിക്കുകയാണ്. തെരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി പറന്നിറങ്ങിയ സീപ്ലെയിന്‍ കറാച്ചിയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ വിമാനം ഡിസംബര്‍ മൂന്നിനാണ് ഇന്ത്യയില്‍ കൊണ്ടു വന്നത്.

ഇതിനു തെളിവായി എതിരാളികള്‍ വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന സൈറ്റിലെ വിവരങ്ങളും പുറത്തുവിട്ടു. യുകെ ഡോട്ട് ഫ്‌ളൈറ്റ് അവേര്‍ ഡോട്ട് കോം( UK.Flightaware.com ) ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിനിലാണ് മോദി സഞ്ചരിച്ചത്. ഇത് ആദ്യം എത്തിയത് പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു. അവിടെ നിന്നു ഡിസംബര്‍ മൂന്നിനു ഇതു മുംബൈയില്‍ വന്നു. തിങ്കളാഴ്ച ഈ വിമാനം മോദിയുമായി അഹമ്മദാബാദിലെ സബര്‍മതി നദിയിലുടെ യാത്ര നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button