CricketLatest NewsNewsSports

രോഹിതിനു മറുപടിയുമായി അനുഷ്‌ക ശര്‍മ്മ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ്മയുടെ വിവാഹത്തിനു ആശംസകള്‍ പ്രവഹിക്കുകയാണ്. ആരാധകരുടെ ആശംസകള്‍ക്ക് ഒപ്പം വ്യത്യസ്തമായ ആശംസയുമായി ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും എത്തി.

വിരാടിനു നല്‍കിയ സന്ദേശത്തില്‍ ഇരുവര്‍ക്കും ആശംസകള്‍. ഹസ്ബന്റ് ഹാന്റ്ബുക്ക് പങ്കുവയ്ക്കാമെന്നാണ് രോഹിത് പറയുന്നത്. അനുഷ്‌കയോട് സര്‍നെയിം നിലനിര്‍ത്തണമെന്നായിരുന്നു രോഹിത ട്വീറ്റിലൂടെ പറഞ്ഞത്.

രോഹിതിന്റെയും അനുഷ്‌കയുടെയും സര്‍നെയിം ശര്‍മ്മ എന്നാണ്. ഇതു പരിഗണിച്ചാണ് തമാശ കലര്‍ത്തി രോഹിത് ട്വിറ്റില്‍ സന്ദേശം അയച്ചത്. രോഹിതിന്റെ ആശംസയ്ക്കു മറുപടിയുമായി അനുഷ്‌ക എത്തി. നന്ദി രോഹിത്. നിങ്ങളുടെ വെടിക്കെട്ട് ഇന്നിങ്‌സിന് ആശംസകള്‍ എന്നായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button