Latest NewsNewsGulf

ആദ്യം പാചകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ദുബായില്‍ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി

ദുബായ് : ആദ്യം പാചകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ദുബായില്‍ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. ദുബായ് അല്‍ ക്വോസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്.

കൃത്യം നടന്ന ദിവസം ഇരുവരും അടുക്കളയിലായിരുന്നു. അടുക്കളയില്‍ ആദ്യം പാചകം ചെയ്യുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം സംഘര്‍ഷമായി മാറി. പിന്നീട് കൊല്ലപ്പെട്ട വ്യക്തി ബാത്ത്‌റൂമില്‍ പോയി തിരിച്ച് വന്നപ്പോള്‍ പ്രതി പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് സഹപ്രവര്‍ത്തകനെ കുത്തി. പ്രതി ജോലി രാജി വച്ച യുഇയില്‍ നിന്നും രക്ഷപ്പെടാനായി ആലോചിക്കുന്ന അവസരത്തിലാണ് പോലീസ് പിടിയിലായത്.

ലേബര്‍ ക്യാമ്പില്‍ നടന്ന സംഭവത്തില്‍ 29 കാരനായ വ്യക്തിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യക്കാരാനായ 23 കാരനാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button