KeralaLatest NewsNews

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം തടയിടുന്നത് മലയാളിയായ പ്രമുഖ പ്രവാസി വ്യവസായി ?

തൃശൂര്‍: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായി. പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു പ്രമുഖ വ്യവസായിയെന്നു സംശയം. സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ബി.ആര്‍. ഷെട്ടിയുടെ ഇടപെടലും ഇദ്ദേഹം തടഞ്ഞതായി സൂചന. ബാങ്കുകളില്‍ പണം അടച്ച്‌ കേസുകള്‍ തീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരേ മലയാളിയായ പ്രവാസി വ്യവസായി രംഗത്തുവന്നതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതെന്നാണ് സൂചന.

നിലവില്‍ ഒരു കേസില്‍ മാത്രം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായത്. ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോള്‍ തടവ് ശിക്ഷയുടെ കാലം നാല്‍പ്പതുകൊല്ലം ആയേക്കും. അറ്റ്ലസ് രാമചന്ദ്രനിപ്പോള്‍ പരമദരിദ്രനെപ്പോലെയാണു ജയിലില്‍ കഴിയുന്നതെന്നാണു വിവരം. രാമചന്ദ്രനെ ജയില്‍ മോചിതനാക്കാനായി ഭാര്യ ഇന്ദിര നടത്തിയ അവസാന ശ്രമവും കഴിഞ്ഞ ദിവസം പൊളിഞ്ഞുവെന്നാണ് സൂചന.പ്രവാസി സംഘടനകളും രക്ഷയ്ക്കെത്തിയില്ല.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ബിസിനസില്‍ നീതി പുലര്‍ത്തുകയും ചെയ്തിരുന്നതാണ് തൃശൂര്‍ ഒളരി സ്വദേശിയായ രാമചന്ദ്രന്റെ ചരിത്രം. അദ്ദേഹത്തിന്റെ തണലില്‍ ഒട്ടേറെപ്പേര്‍ ഗള്‍ഫില്‍ ജോലി നേടുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ ചെലവഴിക്കാന്‍ പണംപോലുമില്ലാത്ത അവസ്ഥയുണ്ടായിട്ടും ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ഒരു പ്രവാസി നയിക്കുകയായിരുന്നു. രാമചന്ദ്രന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അതെന്ന് രാമചന്ദ്രനൊപ്പമുള്ളവര്‍ അവര്‍ ആരോപിക്കുന്നു. അറ്റ്ലസ് രാമചന്ദ്രനെ രക്ഷിക്കാനുള്ള ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും ഈ പ്രവാസി തടസം നില്‍ക്കുകയാണെന്നും സൂചനയുണ്ട്. ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണു രാമചന്ദ്രന്‍ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button