Latest NewsParayathe VayyaEditor's ChoiceSpecials

അ​പ​ക​ട​രം​ഗ​ങ്ങ​ളി​ൽ കാഴ്ചക്കാരാകുന്ന തലമുറ; നമ്മള്‍ ഇങ്ങനെ ആയാല്‍ മതിയോ?

ദിനം പ്രതി റോഡാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. അമിത വേഗവും അശ്രദ്ധയും ഇതിനു പ്രധാനകാരണം ആകുന്നു. എന്നാല്‍ റോഡില്‍ പൊലിയുന്ന ജീവനെ രക്ഷിക്കാന്‍ കണ്ടു നില്‍ക്കുന്നവര്‍ ശ്രമിക്കാറുണ്ടോ? പോലീസ് കേസ്, സമയ നഷ്ടം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സ്വയം ഉള്‍വലിയുന്ന പുതിയ തലമുറയില്‍ മനുഷത്വം നഷ്ടപ്പെടാത്തത് ചിലര്‍ക്ക് മാത്രം. മറ്റുള്ളവര്‍ ജീവന്റെ വിലയേക്കാള്‍ കിട്ടുന്ന ലൈക്കുകള്‍ക്കായി പ്രാധാന്യം നല്‍കുന്നു. ഒരു ജീവന്‍ പിടയുമ്പോള്‍ ചോരയില്‍ കുളിച്ച ചിത്രമെടുത്ത് ആദ്യം ഷയര്‍ ചെയ്യാന്‍ വെമ്പുന്ന യുവ ഹൃദയങ്ങള്‍ ഇങ്ങനെ ആകാന്‍ കാരണം എന്ത്?

നമ്മുടെ സംസ്കാരത്തിന് വന്ന മാറ്റമാണ് ഇതില്‍ പ്രധാനം. സിംഗിള്‍ ഫാമിലിയായി ചുരുങ്ങുകയും ഫ്ലാറ്റ് ജീവിതത്തിലേയ്ക്ക് ഒതുങ്ങുകയും ചെയ്തതോടെ നമ്മുടെ ഉള്ളിലെ നന്മയും ചുരുങ്ങി തുടങ്ങി. ആരും ആര്‍ക്കും പരിചിതരല്ല. ജോലിയും ജീവിതവും യാന്ത്രികമായി മാറിയതോടെ ബന്ധങ്ങള്‍ക്കിടയില്‍ സ്നേഹം കുറഞ്ഞു വന്നു. ആഘോഷ ദിനങ്ങളിലെ ഒത്തു ചേരല്‍ മാത്രമായി ബന്ധങ്ങള്‍ മാറി. ഇത്തരം പുത്തന്‍ ജീവിത രീതികള്‍ പിന്തുടരുന്ന നമ്മള്‍ അ​പ​ക​ട​രം​ഗ​ങ്ങ​ളി​ൽ കാ​ഴ്ച​ക്കാ​രു​ടെ റോ​ളി​ൽ​ ഒതുങ്ങുന്നു. ഇവിടെ നിന്നും ര​ക്ഷ​ക​രു​ടെ റോ​ളി​ലേ​ക്കു മാറാന്‍ നമ്മള്‍മടികാണിക്കുന്നത് എന്തുകൊണ്ട്?

​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചും, ന​ടു​റോ​ഡി​ൽ വാ​ഹ​ന​മി​ടി​ച്ചു ര​ക്തം വാ​ർ​ന്നു കി​ട​ക്കു​ന്ന​വ​ർ​ക്കു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ക​യോ അ​വ​രെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യോ ചെ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണു കേ​ര​ള​ത്തി​ലെ വാ​ഹ​നാ​പ​ക​ട ​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തിലും മരണം സം​ഭ​വി​ക്കു​ന്ന​തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന അ​പ​രി​ചി​ത​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ നമ്മള്‍ കാട്ടുന്ന ക​ടു​ത്ത അ​ലം​ഭാ​വ​മാ​ണു ഇതിനു പിന്നില്‍. ഇത് ഒരു ദിവസത്തെ സംഭവമല്ല. നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മുടെ കണ്മുന്നില്‍ നടന്നാലും അറിഞ്ഞില്ലെന്ന ഭാവത്തോടെ നടന്നകലുകയാണ് നമ്മള്‍ ചെയ്യുന്നത്. മനുഷത്വ രഹിതമായ ഈ പ്രവര്‍ത്തി ശരിയാണോ?

റോ​ഡി​ൽ ഒ​ര​പ​ക​ട​മു​ണ്ടാ​യാ​ൽ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും ക​ഴി​യു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണു മ​ല​യാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. കു​റെ​ക്കാ​ല​ത്തി​നു​ള്ളി​ൽ ഈ ​രീ​തി പാ​ടേ മാ​റി​യി​രി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങാ​മെ​ന്ന ഭ​യ​മാ​ണ് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ പ​ല​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന​ത്. പി​ന്നീ​ടു പോ​ലീ​സി​ൽ​നി​ന്നും മ​റ്റു​മു​ണ്ടാ​കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​ല​രെ​യും ആ ​ന​ന്മ ചെ​യ്യു​ന്ന​തി​ൽ​നി​ന്നു പി​ന്നോ​ക്കം വ​ലി​ക്കു​ന്നത്. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്നു വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നു ട്രോ​മ കെ​യ​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ 48 മ​ണി​ക്കൂ​ർ സ​മ​യം രോ​ഗി​യി​ൽ​നി​ന്നോ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നോ പ​ണ​മൊ​ന്നും ഈ​ടാ​ക്കാ​തെ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണു യോ​ഗം മു​ന്നോ​ട്ടു​വ​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ചി​കി​ത്സാ​ച്ചെ​ല​വ് റോ​ഡ് സു​ര​ക്ഷാ ഫ​ണ്ടി​ൽ​നി​ന്നു സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. കേ​ര​ള റോ​ഡ് സു​ര​ക്ഷാ ഫ​ണ്ട്, കെ​എ​സ്ടി​പി സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ ഫ​ണ്ട് എ​ന്നി​വ​യും സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് വി​ഹി​ത​വും ഉ​പ​യോ​ഗി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെയ്തു. ഈ പദ്ധതി പ്രാവര്‍ത്തികമായോ എന്ന് ഇനിയും തീര്‍ച്ചയില്ല. എന്നാല്‍ ഒരു പദ്ധതിയാണോ നമുക്ക് വേണ്ടത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു ശ​ത​മാ​ന​മെ​ങ്കി​ലും സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ ആ ​സാ​ധ്യ​ത ഉപയോഗിക്കാനും അതിനുള്ള മനസ്സുമാണ് നമ്മളില്‍ ഉണ്ടാകേണ്ടത്. ആ ഒരു ചിന്ത നമുക്കും പുതിയ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും ഉണ്ടാവണം. അതിലൂടെ ഒരു ജീവന്‍ എങ്കിലും രക്ഷിക്കാന്‍ നമുക്ക് സാധിക്കും. കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറാതെ ജീവന്‍ രക്ഷാ ദൗത്യത്തിനൊപ്പം നാമും പ്രവര്‍ത്തിക്കണം. അ​ത്ത​ര​മൊ​രു ട്രോ​മാ കെ​യ​ർ ന​യം ന​മു​ക്കു​ണ്ടാ​ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button