Latest NewsKeralaNews

ബാല പീഡകരുടെ വിളയാട്ടം ഒളിഞ്ഞും തെളിഞ്ഞും; കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന വീഡിയോകളും ചിത്രങ്ങളുമായി ഗ്രൂപ്പുകൾ സജീവം : രക്തം ഉറഞ്ഞു പോകുന്ന റിപ്പോർട്ട്

സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചില ഗ്രൂപ്പുകളിലെ വിവരങ്ങൾ പുറത്തായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശിയിൽ നിന്നു ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഇയാൾ മാത്രമല്ല പല പല ബാല പീഡകരുടെ ഗ്രൂപ്പും കേരളത്തിൽ സജീവമാണ്. ചെറിയ പെൺകുട്ടികളെ ഹിഡൻ ക്യാമറയിൽ കുടുക്കിയും , ബ്ളാക്ക് മെയിൽ ചെയ്തുമാണ് ഇവർ ചിത്രങ്ങളും വീഡിയോയും ഒപ്പിക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളായ വാട്സ് ആപ്പ്, ടെലഗ്രാം എന്നിവ വഴി വ്യാപകമായ രീതിയില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയുള്ള ആപ്പുകളാണ് ഇവ. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തന്നെയാണ് ഷറഫലിയും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്. പൂമ്പാറ്റ എന്ന ഗ്രൂപ്പിൽ പല കുട്ടികളുടെയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ അടിയിൽ വരുന്ന കമന്റുകൾ ഈ ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനായി കയറിയ ആളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള വൈകൃതങ്ങൾ നിറഞ്ഞതായിരുന്നു.കേരളത്തില്‍ എത്രത്തോളം പൊട്ടന്‍ഷ്യല്‍ പീഡോഫില്‍സ് ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഇതിലെ ചർച്ചകൾ.ദിവസങ്ങള്‍ക്കകം നൂറ് കണക്കിന് പേരാണ് ഗ്രൂപ്പില്‍ അംഗമായത്.

അവരില്‍, സജീവമായി ഇടപെട്ടുകൊണ്ടിരുന്നവര്‍ മനസ്സാക്ഷിയുള്ള ആരിലും ഭീതിപരത്തുന്നവരാണ് എന്നതില്‍ ഒരു സംശയവും ഇല്ല. അത്രയും നികൃഷ്ടമായ രീതിയില്‍ ആയിരുന്നു ഓരോരുത്തരുടേയും ഇടപെടലുകള്‍.ഗ്രൂപ്പില്‍ എത്തിയ മിക്കവര്‍ക്കും വേണ്ടത് മലയാളി കുട്ടികളുടേയോ, ഇന്ത്യന്‍ കുട്ടികളുടേയോ ചിത്രങ്ങളും വീഡിയോകളും ആണ്. എന്നാല്‍ അത് കിട്ടാന്‍ എളുപ്പമല്ലെന്നാണ് അഡ്മിനും മറ്റ് ചിലരും മറുപടി കൊടുക്കുന്നത്. പൊതുസ്ഥലങ്ങളില്‍ പോലും, രക്ഷിതാക്കള്‍ക്കൊപ്പമാണെങ്കില്‍ പോലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന സത്യം ഈ ഗ്രൂപ്പിലെ ചില ഫോട്ടോകൾ കണ്ടു മനസ്സിലാകും.

രണ്ടുമൂന്ന് പേര്‍ ചേര്‍ന്ന് ഒരു ചെറിയ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുന്ന വീഡിയോയും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെട്ടു. അത് കണ്ട് ആസ്വദിച്ചവരായിരുന്നു ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും. പല ചര്‍ച്ചകളും ഒരു മനുഷ്യനും അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ ഉള്ളവയായിരുന്നു. ഒരു ഓൺലൈൻ മാധ്യമ ലേഖകൻ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലും ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയ കുട്ടികളോടുള്ള ലൈംഗിക താത്പര്യം ആണ് പീഡോഫീലിയ. ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് വലിയ ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയിലും അതേ.

ഇത്തരത്തിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൈവശം വയ്ക്കുന്നതും പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. വാട്സ് ആപ്പിനേക്കാള്‍ സുരക്ഷിതമാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍ ടെലഗ്രാമില്‍ ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നത്. അറസ്റ്റിലായ ഷറഫലി അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിയാണ്,സമൂഹ്യമാധ്യമങ്ങളില്‍ ആകമാനം ഇയാള്‍ക്ക് ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഷറഫലിക്ക് ഉണ്ട് എന്നാണ് പോലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button