Latest NewsNewsBusiness

സര്‍വകാല ഉയരത്തില്‍ നിന്ന് നാല് വര്‍ഷത്തെ താഴചയിലേക്ക് കൂപ്പുകുത്തി ബിറ്റ് കോയിന്‍ മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്

ഹോങ്കോങ്: ബിറ്റ്‌കോയിന്റെ വില കുത്തനെ ഇടിയുന്നു. ഈവര്‍ഷം ബിറ്റ്‌കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ച.

ബിറ്റ് കോയിന്റെ മൂല്യം സര്‍വകാല ഉയരത്തില്‍ നിന്ന് നാല് വര്‍ഷത്തെ താഴചയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞദിവസം ഒരുവേള 20,000 ഡോളര്‍ വരെ ഉയര്‍ന്ന മൂല്യം, ഇന്നലെ 12,560 ഡോളര്‍ വരെ ഇടിഞ്ഞു. 2013 ഏപ്രിലിനു ശേഷം ബിറ്റ് കോയിന്‍ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന മൂല്യമാണിത്. 2017ന്റെ തുടക്കത്തില്‍ ആയിരം ഡോളറില്‍ താഴെയായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. നിക്ഷേപം കുതിച്ചതോടെ കഴിഞ്ഞ ഒരുമാസത്തിനിടെയാണ് മൂല്യം 20,000 ഡോളറിലേക്ക് കുതിച്ചത്. ഇതാണ് ഇടിയുന്നത്.

വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ മാത്രം ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞിരുന്നു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും. അടിസ്ഥാന മൂല്യം, സുതാര്യത, നിയന്ത്രിത വ്യവസ്ഥ, മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സപ്ലൈ തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ ബിറ്റ്‌കോയിനെ നിക്ഷേപമാര്‍ഗമെന്ന കാഴ്ചപ്പാടില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടിവരുമെന്ന വിലയിരുത്തലും എത്തി. ഇതോടെയാണ് മൂല്യം ഇടിയുന്നത് തുടങ്ങിയത്.

അതിനിടെ ക്രിപ്‌റ്റോ കറന്‍സികള്‍ക്കിടയില്‍തന്നെ ശക്തരായ എതിരാളികള്‍ ഉയര്‍ന്നുവരുന്നതിലുള്ള ആശങ്കയാകാം ഇറക്കത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ മൂല്യം അനിയന്ത്രിതമായി ഉയര്‍ന്നതോടെ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റിസര്‍വ് ബാങ്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ബിറ്റ് കോയിനെ തളര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button