Latest NewsNewsGulf

ഷാര്‍ജയില്‍ മോഷണം കൂടുന്നു; പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദ്ദേശം

ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കര സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ലോകത്തിലെ സുരക്ഷിതമായ രാജ്യമാണ് ഷാര്‍ജ. പോലീസും സമൂഹവും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

പേഴ്സ് പിന്‍ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക, അപരിചതരെ കാണിച്ചുകൊണ്ട് എ ടി എമ്മുകളില്‍ നിന്നും ബേങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാതിരിക്കുക, പുറത്തേക്ക് കാണുന്ന രീതിയില്‍ വാഹനങ്ങള്‍ക്കകത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ച്‌ പുറത്തുപോകാതിരിക്കുക, ആരെങ്കിലും ദേഹത്തേക്ക് തുപ്പി നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.

കുറ്റകൃത്യങ്ങൾ തടയാൻ കഴിയുന്ന മുൻകരുതൽ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ഒരു മാർഗമാണ് തുടർനടപടികൾ. “സ്വന്തം വസ്തുക്കൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുന്നു. ഇതിനായി അറബ്, ഇംഗ്ലിഷ്, ഉർദു എന്നീ ഭാഷകളിലായി ബ്രോഷറുകൾ വിതരണം ചെയ്യുന്നതുൾപ്പെടെ നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് ഷാര്‍ജ പോലീസ് നടത്തിയിരിക്കുന്നത്. ബാങ്കുകളും എ.ടി.എം.

ഔട്ട്ലെറ്റുകളുമുൾപ്പെടെ സംശയകരമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പോലീസിനെ വിവരമറിയിക്കാൻ പൊതുജനങ്ങൾക്ക് പ്രചോദനം നൽകും. ഷാർജയിലെ ജനങ്ങൾ അടിയന്തരാവസ്ഥയ്ക്കിടയില്‍ 999, 901 എന്നീ നമ്പറുകളിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ടുചെയ്യുവാന്‍ 065943210 എന്ന നമ്പറിലും ബന്ധപ്പെടാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button