Latest NewsUSA

ക്രിസ്‌മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോയ സ്ത്രീക്ക് കാർ ഇടിച്ച് ദാരുണാന്ത്യം

ന്യൂയോർക്ക് ; ക്രിസ്‌മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോകവേ കാർ ഇടിച്ച് സ്ത്രീ മരിച്ചു. ന്യൂയോർക്കിലെ സഫോൾക്ക് കൗണ്ടയിലെ ലോങ്ങ് ഐലൻഡിൽ വടക്കൻ പാച്ച്ഗോഗിലെ ക്രിസ്‌മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോയ 70തു കാരി ബാർബറ റിജി എന്ന സ്ത്രീയാണ് മരിച്ചത്.

തിങ്കളാഴ്ച അർധരാത്രി നോർത്ത് മഹാസൻ അവന്യൂവിലെത്തിയ ബാർബറ പാഷോഗിലെ ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ പള്ളിയിലേക്ക് പോകവേ കാർ വന്നു ഇടിക്കുകയായിരുന്നു. റെസ്ക്യൂ സ്ക്വാഡ് സ്ഥലത്തെത്തി ബ്രൂക്ക്ഹേൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല എന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു.

കാർ ഓടിച്ച 20 കാരിയായ പാച്ച്ഹോം യുവതിക്ക് പരിക്ക് പറ്റിയില്ല എന്നും യുവതിയ്ക്കെതിരെ കേസെടുത്തിട്ടില്ല എന്നും അധികൃതർ പറഞ്ഞു. കൂടാതെ അപകടം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 631-854-8552 എന്ന നമ്പറിൽ വിളിക്കണമെ ന്ന് സഫോക്ക് കൗണ്ടി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button