KeralaLatest NewsNews

‘എന്റെ മരണം വരെ നിനക്ക് ഞാന്‍ ജോലി വാഗ്ദാനം ചെയ്യുന്നു, ലോകത്തിന്റെ ഏത് കോണില്‍ വേണമെന്ന് നീ പറഞ്ഞാല്‍ മതി’ പ്രതിയോട് കസബയുടെ നിര്‍മാതാവ്

മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിയായ പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിർമ്മാതാവ് ജോബി ജോര്‍ജ്.പ്രിന്റോയ്ക്ക് ഓസ്ട്രേലിയയിലോ ദുബായിലോ, യു.കെയിലോ പ്രിന്റോയ്ക്ക് തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായി ജോബി ജോര്‍ജിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

‘മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്ബര്‍ അയച്ച്‌ താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച്‌ തരും’  ഇത് പ്രിന്റോയ്ക്ക് നല്‍കിയ മറുപടി തന്നെയാണോ അതോ മറ്റ് വല്ല സംഭവത്തിലും ജോബി പ്രതികരിച്ചതാണോ എന്നും വ്യക്തമല്ല.

കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button