Latest NewsNewsIndia

ചരിത്രത്തില്‍ ആദ്യമായി ഒരു എപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മൻകി ബാത്തിൽ കേരള ഐ ജി പി.വിജയനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയിലെ പുണ്യം പൂങ്കാവനം’ എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനാണ് പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു എപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്.

രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്. ഇത് കേരളത്തിനുള്ള അംഗീകാരമായി തന്നെ കണക്കാക്കാം. രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുള്ള വിജയൻ സി.എന്‍.എന്‍-ഐ.ബി.എന്‍.ന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ജനുവരി ഒന്ന് പ്രധാനപ്പെട്ട ദിനമാണെന്നും അത് ഗുരു ഗോവിന്ദിന്റെ ജന്മദിനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനുവരിയില്‍ സ്വച്ഛ് ഭാരതിന്റെ ,സ്വച്ഛ് സുരക്ഷണ്‍ പദ്ധതി പുതു വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് 2018 ജനുവരി ഒന്നു മുതല്‍ വോട്ടര്‍മാരാകാന്‍ സാധിക്കുമെന്നും യുവജനങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ഇന്ത്യന്‍ ജാനാധിപത്യം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതു വര്‍ഷം മുതല്‍ മുസ്ലിം സ്ത്രീകള്‍ സ്വതന്ത്രരായി കഴിഞ്ഞു.

70 വര്‍ഷം നീണ്ട മുത്താലാഖ് എന്ന പോരാട്ടത്തില്‍ നിന്നും സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു നല്‍കാന്‍ സാധിച്ചു, അതുപോലെ മുതിര്‍ന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി തേടേണ്ടതില്ലെന്നും മോദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button