ഈ ലക്ഷണങ്ങൾ ഉള്ള സ്ത്രീകള്‍ സൂക്ഷിക്കുക

മാറിയ ജീവിതസാഹചര്യത്തിൽ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും എപ്പോൾ വേണമെങ്കിലും ഹാര്‍ട് അറ്റാക്ക് വരാം. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണം എന്ന് പറയുന്നു. ഒരുപോലെയാ സ്ത്രീകളിലും പുരുഷന്മാരിലും ഹാര്‍ട്ട് അറ്റാക്ക് വരുന്നതെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍.

സ്ത്രീകളില്‍ കാണുന്ന ചില പ്രധാന ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു

സ്ത്രീകളിലെ വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന എന്നിവ ഹാര്‍ട്ട് അറ്റാക്കിന്‍റെ സാധ്യത വർധിപ്പിക്കുന്നു

ക്ഷീണം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

പിരിമുറുക്കമുള്ള സ്ത്രീകളിൽ ഹാര്‍ട്ട് അറ്റാക്കും നെഞ്ചുവേദനയും വരാനുള്ള സാധ്യത കൂടുന്നു.

കൈകാലുകള്‍, സന്ധികള്‍, പുറംഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളിൽ വേദന ഉണ്ടെങ്കിൽ സൂക്ഷിക്കുക വൈദ്യസഹായം തേടുക

ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും,കിതപ്പ് തോന്നുന്നതും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു

ദഹനവ്യവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമേ നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ കനം തോന്നുക, തലക്ക് ലഹരി പിടിച്ച പോലെ തോന്നുക, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളും ഹാർട്ട് അറ്റാക്കിന്റേതാവാം

Read alsoഷാര്‍ജയില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

SHARE