മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

പല തരത്തിലുള്ള ആര്‍ട്ടുകളും ഫാഷനുകളും നമുക്ക് അറിയാം. എന്നാല്‍ ആര്‍ക്കെങ്കിലും ഐ ആര്‍ട്ടിനെ കുറിച്ച് അറിയുമോ? കണ്ണുകള്‍ക്ക് ഭംഗിയേകുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ട്രെന്റാണ് ഐ ആര്‍ട്ട്.
ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും പരിധികളില്ല. അടി മുതല്‍ മുടിവരെ മാറി മാറി വരുന്ന ഇഷ്ടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ കൂടി കൈകോര്‍ത്താല്‍ അത് വ്യത്യസ്തതയായി. കണ്ണുകളിലും കണ്‍പോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോള്‍ ഫാഷനാണ്. നഖങ്ങളില്‍ നെയില്‍ ആര്‍ട്ട് പോലെ കണ്‍പോളകളില്‍ ക്രിയേറ്റിവ് ഐ ആര്‍ട്ട് ഇലസ്ട്രേഷന്‍ ദൃശ്യഭംഗിയൊരുക്കുകയാണ്. പൂച്ചയും മയിലും പെണ്‍കുട്ടിയുമെല്ലാം കണ്ണുകളില്‍ ജീവന്‍ പകരുന്നു. അത്തരത്തിലുള്ള ഐ ആര്‍ട്ടുകളുടെ കുറച്ച് ചിത്രങ്ങള്‍ കണ്ടാലോ?