ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കി വീണ്ടും മിസൈല്‍: നിലംതൊടാന്‍ അനുവദിക്കാതെ വ്യോമസേന

Saudi army

റിയാദ്•തെക്കന്‍ സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ യെമനിലെ അമ്രാന്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ വക്താവ് കേണല്‍ സ്റ്റാഫ് തുര്‍ക്കി അല്‍-മാല്‍കി പ്രസ്താവനയില്‍ പറഞ്ഞു.

വലിയ ജനവാസമേഖലയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ നജ്രാനിന് മുകളില്‍ ആകാശത്ത് വച്ച് തന്നെ തകര്‍ത്തതയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യമന്‍ സംഘര്‍ഷം അരഭിച്ച ശേഷം ഇത് 88 ാം തവണയാണ് ഹൂത്തി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് സമാനമായ ആക്രമണങ്ങള്‍ നടത്തുന്നത്.

SHARE