പ്രവാസികൾക്ക് കുടുംബ വീസ നിരസിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കി ഖത്തർ

ഖത്തർ ; പ്രവാസികൾക്ക് കുടുംബ വീസ നിരസിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കി ഖത്തർ. അപേക്ഷ നിരസിക്കപ്പെട്ട പ്രവാസികൾക്ക് അൽ ഗരാഫയിലെ ഫാമിലി വീസ കമ്മിറ്റിയുമായി വീഡിയോ കോൾ വഴി കൂടിക്കാഴ്ച നടത്താനുള്ള സംവിധാനമാണ് ഒരുക്കിയത്. പ്രവാസികളുടെ സമയനഷ്ടം ഒഴിവാക്കാനും ബുദ്ധിമുട്ടുകൾ കുറയ്ക്കാനും  പുതിയ സംവിധാനം വഴി സാധിക്കും.

Read alsoഖത്തര്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ; പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

 അൽ വക്റ സേവന കേന്ദ്രത്തിൽനിന്നു വിഡിയോ കോൾ വഴി അധികൃതരുമായി സംസാരിക്കാൻ സാധിക്കുന്നതിലൂടെ യാത്ര ഒഴിവാക്കാനും അതുവഴി സമയനഷ്ടം കുറയ്ക്കാനും കഴിയും.  കൂടിക്കാഴ്ച നടത്താൻ മുൻകൂട്ടി അനുമതി തേടണമെന്നും കഴിഞ്ഞ വർഷം സേവനകേന്ദ്രം സന്ദർശിച്ചത് 18,538 പേരാണെന്നും അൽ വഖ്‌റ സേവന കേന്ദ്രം മേധാവി ലഫ്. കേണൽ സൗദ് ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2