മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ഉത്തമപാനീയം ഇതാണ്

മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം തേങ്ങാപ്പാലാണെന്ന് കണ്ടെത്തല്‍. പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്നമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. മുലപ്പാല്‍ കഴിഞ്ഞാലുള്ള മികച്ച ആരോഗ്യപാനീയമാണ് തേങ്ങാപ്പാലെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

ശ്രീലങ്ക, മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നതെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാളികേര ജ്യൂസും തേങ്ങാപ്പാലും പ്രകൃതിദത്തമായ ആരോഗ്യപാനീയമായി കണ്ടെത്തിയിട്ടുണ്ട്.

 

SHARE