സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം; എതിര്‍ പോസ്റ്റില്‍ ഗോള്‍ മഴ

ബംഗളൂരു: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം. യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ ഗോള്‍ മഴയില്‍ മുക്കി. ഏഴ് ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. രാഹുല്‍ കെ.പിയും അഫ്ദാലും രണ്ട് ഗോളുകള്‍ വീതവും സജിത് പൗലോസ്, വിബിന്‍ തോമസ് എന്നിവര്‍ ഓരോ ഗോളും നേടി. ഒരു ഗോള്‍ ആന്ധ്രയുടെ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോളിന്റെ രൂപത്തിലായിരുന്നു. കേരളത്തിന്റെ അടുത്ത മത്സരം തമിഴ്‌നാടിനെതിരെ തിങ്കളാഴ്ച നടക്കും.

SHARE