വൈറ്റമിന്‍ ഡി വെള്ളവുമായി ദുബായ്

ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തി. ദുബായ് ആണ് വെള്ളം വിപണിയിലെത്തിച്ചത്. ഓറഞ്ച് നിറത്തിലുള്ള ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ ബോട്ടിലെ വെള്ളം ബുധനാഴചയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. 500 മില്ലി ലിറ്റര്‍ ബോട്ടിലിലെ വെള്ളത്തിനു രണ്ടു ദിര്‍ഹമാണ് വില.യാതൊരു പ്രിസര്‍വേറ്റീവുകളും ഇതില്‍ ഉപയോഗിക്കുന്നില്ലെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറു ശതമാനം സുരക്ഷിതമാണിതെന്നും നിർമ്മാതാക്കളായ അഗതിയ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

Read Also: ഈ ബ്യൂട്ടി ക്രീം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

വസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വൈറ്റമിന്‍-ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിന്റെ പകുതി വൈറ്റമിന്‍-ഡി ശരീരത്തിന് ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. അസ്ഥിക്ഷയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വിവിധ തരം ക്യാന്‍സറുകള്‍, മള്‍ട്ടിപ്പള്‍ സ്ലിറോസിസ്, കൂടാതെ ക്ഷയം പോലെയുള്ള സാംക്രമിക രോഗങ്ങള്‍ എന്നിവ ചെറുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി വാദിക്കുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

SHARE