ജിത്തു ജോബിന്റെ കൊലപാതകത്തില്‍ നിര്‍ണായക നീക്കങ്ങളുമായി പോലീസ് : പ്രതി ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു

കൊല്ലം: കൊല്ലത്തെ 14 വയസ്സുകാരന്റെ കൊലപാതകത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും. ജയ് മോളുടെ മൊഴി പൊലിസ് വിശ്വസിച്ചിട്ടില്ല.അന്വേഷണം വളച്ചൊടിക്കാൻ ആണ് വസ്തുതർക്കം ഉണ്ടെന്ന കാര്യം ജയമോൾ പറയുന്നതെന്ന് മരിച്ച ജിത്തുവിന്റെ മുത്തശ്ശൻ പറഞ്ഞു. കൊല്ലപ്പെടുന്നതിനു മുമ്പ് അവസാനമായി ജിത്തു പോയത് അമ്മൂമ്മയുടെ വീട്ടിൽ ആയിരുന്നു. അവിടെനിന്ന് വന്നശേഷം പറഞ്ഞ ചില കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.

ഇക്കാര്യം എന്താണെന്നറിയാൻ അമ്മൂമ്മയെയും മറ്റു ബന്ധുക്കളെയും പൊലീസ് ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകം സംബന്ധിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്ന എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജയമോൾക്കെതിരെ ബന്ധുക്കൾ ഓരോന്നായി രംഗത്തെത്തി തുടങ്ങി. 14കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു.

മകനെ കൊന്നത് ഒറ്റയ്ക്കാണെന്ന് ജയമോള്‍ കോടതിയെ അറിയിച്ചു.പൊലീസ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതി ഇല്ലെന്നും ജയമോള്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കോടതി പൊലീസിനെ വിമര്‍ശിക്കുകയും, ജയമോളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുന്നതിന് ഉത്തരവിടുകയും ചെയ്തു.